CinemaGeneralLatest NewsMollywoodNEWSSocial Media

മോഹൻലാലിന്റെ ബ്രോ ഡാഡിയിലും പൊലീസുകാരനായി ആന്റണി പെരുമ്പാവൂർ: ചിത്രങ്ങൾ

ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ബ്രോ ഡാഡിയില്‍ ആന്റണി പെരുമ്പാവൂര്‍ പൊലീസുകാരനായി അഭിനയിക്കുന്ന കാര്യം പുറത്തുവന്നത്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഈ സിനിമയും നിർമ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ ആന്റണിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്ന വിവരമാണ് പുറത്തു വരുന്നത്. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ബ്രോ ഡാഡിയിലും ആന്റണി പെരുമ്പാവൂർ എത്തുന്നത്.

ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ബ്രോ ഡാഡിയില്‍ ആന്റണി പെരുമ്പാവൂര്‍ പൊലീസുകാരനായി അഭിനയിക്കുന്ന കാര്യം പുറത്തുവന്നത്.

https://www.instagram.com/p/CTRvmYTvHFw/?utm_source=ig_web_copy_link

നേരത്തെ മോഹൻലാലിന്റെ തന്നെ ചിത്രമായ ദൃശ്യം 2 ലും ആന്റണി പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തിയിരുന്നു. ഒടിയൻ, ലൂസിഫർ, ഇട്ടിമാണി എന്നീ മോഹൻലാൽ ചിത്രങ്ങളിലും അതിഥി വേഷത്തിൽ ആന്റണി അഭിനയിച്ചിരുന്നു.

ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കാവ്യ ഷെട്ടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. കലാസംവിധാനം ഗോകുല്‍ദാസ്. ഓഡിയോഗ്രഫി രാജാകൃഷ്‍ണന്‍ എം ആര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍.

 

shortlink

Related Articles

Post Your Comments


Back to top button