GeneralLatest NewsMollywoodNEWSSocial Media

ഇസ്‍മയിലിന്റെ ഉമ്മ: സുകുമാരിയ്ക്കൊപ്പമുള്ള ചിത്രവുമായി ബാലചന്ദ്ര മേനോൻ

ഇസ്‍മയിലിന്റെ ഉമ്മ എന്നാണ് ബാലചന്ദ്ര മേനോൻ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്

നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്ന് വേണ്ട സിനിമയിലെ എല്ലാ ജോലികളും ചെയ്ത് വിജയിച്ച താരമാണ് ബാലചന്ദ്ര മേനോന്‍. കുടുംബ ചിത്രങ്ങളിലൂടെയാണ് ബാലചന്ദ്ര മേനോൻ പ്രേക്ഷക മനസിൽ ഇടം പിടിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അദ്ദേഹം തന്റെ പഴയകാല സിനിമകളുടെ ഓർമ്മകൾ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അന്തരിച്ച നടി സുകുമാരിയ്ക്കൊപ്പമുള്ള ഒരു പഴയകാല ചിത്രവുമായി എത്തിയിരിക്കുകയാണ് ബാലചന്ദ്ര മേനോൻ.

ഒരു സിനിമയില്‍ സുകുമാരിക്ക് ഒപ്പം അഭിനയിച്ചതിന്റെ ഫോട്ടോയാണ് ഇത്. ഇസ്‍മയിലിന്റെ ഉമ്മ എന്നാണ് ബാലചന്ദ്ര മേനോൻ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

https://www.instagram.com/p/CTPOloBvbdB/?utm_source=ig_web_copy_link

2013 മാര്‍ച്ച് 26നാണ് സുകുമാരി അന്തരിച്ചത്. മികച്ച രണ്ടാമത്തെ നടിക്കുള്ള ദേശീയ അവാര്‍ഡ് സുകുമാരി നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button