CinemaGeneralKollywoodLatest NewsNEWS

തമിഴിൽ തിളങ്ങാൻ സണ്ണി ലിയോൺ: വരുന്നൂ ‘ഓഎംജി’

ഇത് കൂടാതെ തമിഴിൽ 'വീരമ്മദേവി', 'സിന്‍ധനായി സേയ്' എന്നീ ചിത്രങ്ങളിലും സണ്ണി ലിയോൺ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്

ബോളിവുഡ് താരം സണ്ണി ലിയോൺ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് ‘ഓഎംജി’. യുവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. ഓ മൈ ഗോസ്റ്റ് എന്നാണ് മുഴുവന്‍ പേര്. ചിത്രത്തില്‍ താരങ്ങളായ സതീഷ്, സഞ്ജന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാവുന്നത്.

1000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ലിയോപാട്രയുടെ കാലഘട്ടത്തെ കഥയാണ് ചിത്രം പറയുന്നത്. വാവു മീഡയയുടെയും വൈറ്റ് ഹോഴ്‌സ് സ്റ്റുഡിയോസിന്റെയും ബാനറില്‍ വീര ശക്തിയും കെ ശശി കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ഫാമലി എന്റര്‍ട്ടെയിനര്‍ ആയിരിക്കും ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ദര്‍ഷന ഗുപ്ത, സതീഷ്‌സ യോഗി ബാബു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചരിത്രപരമായ ഹൊറര്‍ സിനിമയാണ് ഓഎംജി.

ഇത് കൂടാതെ തമിഴിൽ ‘വീരമ്മദേവി’, ‘സിന്‍ധനായി സേയ്’ എന്നീ ചിത്രങ്ങളിലും സണ്ണി ലിയോൺ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button