BollywoodGeneralLatest NewsNEWSSocial Media

നീ പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല: സിദ്ധാര്‍ഥ് ശുക്ലയെ അനുസ്‍മരിച്ച് മുക്തി മോഹൻ

നേടിയ ട്രോഫികളേക്കാളും ഹൃദയങ്ങള്‍ കവര്‍ന്നവനാണ് സിദ്ധാര്‍ഥ് എന്ന് സുഹൃത്തും നടിയുമായ മുക്തി മോഹൻ

അന്തരിച്ച നടൻ സിദ്ധാര്‍ഥ് ശുക്ലയുടെ ഓർമ്മയിൽ സുഹൃത്തും നടിയുമായ മുക്തി മോഹൻ. 40 വയസായിരുന്ന സിദ്ധാര്‍ഥ് ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയാണ് അന്തരിച്ചത്. സിദ്ധാര്‍ഥ് ശുക്ലയുടെ ആകസ്‍മിക മരണത്തില്‍ താരങ്ങളടക്കമുള്ളവര്‍ അനുശോചനവുമായി രംഗത്തെത്തിയിരുന്നു. നേടിയ ട്രോഫികളേക്കാളും ഹൃദയങ്ങള്‍ കവര്‍ന്നവനാണ് സിദ്ധാര്‍ഥ് എന്ന് സുഹൃത്തും നടിയുമായ മുക്തി മോഹൻ പറയുന്നു

‘നീ നേടിയ ട്രോഫികളേക്കാളും ഹൃദയങ്ങള്‍ കവര്‍ന്നിരുന്നു സിദ്ധി. നീ പോയെന്ന് എനിക്ക് ഇപോഴും വിശ്വസിക്കാനാകുന്നില്ല. ഇത്രയും ചെറുപ്പത്തിലേ നീ വിട്ടുപോകുന്നത് സഹിക്കാനാകുന്നില്ല. സമാധാനത്തോടെ വിശ്രമിക്കൂ സിദ്ധി’, എന്നാണ് സിദ്ധാര്‍ഥ് ശുക്ലയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മുക്തി മോഹൻ കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CTUSbxTMQ4m/?utm_source=ig_embed&ig_rid=184c1aac-088f-43d4-b32b-01fd95330653

ബിഗ് ബോസ് 13 സീസണിലെ വിജയി ആയിരുന്നു സിദ്ധാര്‍ഥ് ശുക്ല.

shortlink

Related Articles

Post Your Comments


Back to top button