BollywoodGeneralLatest NewsNEWSSocial Media

ഒപ്പം പ്രവർത്തിച്ചവരില്‍ സത്യസന്ധനായ വ്യക്തി: സിദ്ധാര്‍ഥ് ശുക്ലയെ കുറിച്ച് ആലിയ ഭട്ട്

തനിക്ക് ഒപ്പം ജോലി ചെയ്‍തവരില്‍ സത്യസന്ധനായ വ്യക്തികളില്‍ ഒരാളായിരുന്നു സിദ്ധാര്‍ഥ് ശുക്ല എന്നാണ് ആലിയ ഭട്ട്

ഇന്നലെയായിരുന്നു സിനിമ ലോകത്തെ ഞെട്ടിച്ച നടൻ സിദ്ധാര്‍ഥ് ശുക്ലയുടെ അന്ത്യം സംഭവിച്ചത്. 40 വയസായിരുന്ന സിദ്ധാര്‍ഥ് ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. സിദ്ധാര്‍ഥ് ശുക്ലയുടെ ആകസ്‍മിക മരണത്തില്‍ താരങ്ങളടക്കമുള്ളവര്‍ അനുശോചനവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് ഒപ്പം ജോലി ചെയ്‍തവരില്‍ സത്യസന്ധനായ വ്യക്തികളില്‍ ഒരാളായിരുന്നു സിദ്ധാര്‍ഥ് ശുക്ല എന്നാണ് ആലിയ ഭട്ട് പറഞ്ഞത്.

‘ഒപ്പം പ്രവർത്തിച്ചവരില്‍ ഏറ്റവും ഊഷ്‍‍മവും സത്യസന്ധരുമായ ആളുകളിൽ ഒരാളായ സിദ്. എപ്പോഴും പുഞ്ചിരിക്കുന്നതും എപ്പോഴും പോസിറ്റീവും ആയ ആളാണ്. അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും അദ്ദേഹത്തെ വളരെയധികം സ്‍നേഹിച്ച ആരാധകരോടും അനുശോചനം അറിയിക്കുന്നു. സമാധാനത്തോടെ വിശ്രമിക്കുക’, ആലിയ ഭട്ട് കുറിച്ചു.

ഹംപ്റ്റി ശര്‍മ കി ദുല്‍ഹനിയ എന്ന ചിത്രത്തിലാണ് ആലിയ ഭട്ടിനൊപ്പം സിദ്ധാര്‍ഥ് ശുക്ല അഭിനയിച്ചത്.

ബിഗ് ബോസ് 13 സീസണിലെ വിജയി ആണ് സിദ്ധാര്‍ഥ് ശുക്ല.

shortlink

Related Articles

Post Your Comments


Back to top button