CinemaGeneralLatest NewsMollywoodNEWS

ജയസൂര്യ-പ്രജേഷ് സെൻ കൂട്ടുകെട്ടിനൊപ്പം മഞ്ജു വാര്യർ: ‘മേരി ആവാസ് സുനോ’ തയ്യാറാകുന്നു

ചിത്രത്തില്‍ ഒരു റേഡിയോ ജോക്കിയുടെ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്.

ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങൾക്ക് ശേഷം ജി. പ്രജേഷ് സെൻ, ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘മേരി ആവാസ് സുനോ’. ജയസൂര്യയും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രശസ്ത നിർമ്മാതാവ് ബി. രാകേഷ് യുണിവേഴ്സൽ സിനിമാസിൻ്റെ ബാനറിൽ നിർമ്മിക്കുന്നു.

ചിത്രത്തില്‍ ഒരു റേഡിയോ ജോക്കിയുടെ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ആർ. ജെ. ശങ്കർ എന്നാണ് ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആർജെകൾ എപ്പോഴും പ്രേഷകരുടെ ഇഷ്ട കഥാപാത്രമാണ്. വശ്യമായ വാക്ചാതുര്യത്തോടെ പ്രേഷകരെ വശീകരിക്കുന്ന കഥാപാത്രങ്ങൾ. ഇവിടെ ശങ്കറും അങ്ങനത്തെ ഒരു കഥാപാത്രമാണ്.

ആർ.ജെ. ശങ്കറിൻ്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വരികയാണ് ഡോ-രശ്മി. ഡോ. രശ്മിയുടെ സാന്നിദ്ധ്യം ശങ്കറിൻ്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന ചില മാറ്റങ്ങളാണ് ഏറെ ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ ഈ ചിത്രത്തിലൂടെ പ്രജേഷ് സെൻ അവതരിപ്പിക്കുന്നത്.

മഞ്ജു വാര്യരാണ് ഡോ.രശ്മിയെ അവതരിപ്പിക്കുന്നത്. മഞ്ജുവിൻ്റെ ഏറെ അഭിനയസാദ്ധ്യതകൾ നിറഞ്ഞ ഒരു കഥാപാത്രമായിരിക്കുമിത്.
ശിവദയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണി ആൻ്റണി, സുധീർ കരമന, സോഹൻ സീനുലാൽ, അരുൺ, ജി.സുരേഷ് കുമാർ, ഗൗതമി നായർ, ദേവി അജിത്, എന്നിവർക്കൊപ്പം പ്രശസ്ത സംവിധായകരായ ഷാജി കൈലാസും ശ്യാമപ്രസാദ്യം അതിഥി താരങ്ങളായും അഭിനയിക്കുന്നു.

ഹരിനാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകര്‍ന്നിരിക്കുന്നു. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും ബിജിത് ബാല എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം ത്യാഗു തവനൂര്‍. മേക്കപ്പ് പ്രദീപ് രംഗൻ, കോസ്റ്റ്യം ഡിസൈൻ മീരാ സനിഷ്. ചീഫ് അസോസ്സയേറ്റ് ഡയറക്ടർ ജിബിൻ ജോൺ. പ്രോജക്റ്റ് ഡിസൈനർ ബാദ്ഷ. പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്. ഫോട്ടോ – ലിബിസൺ ഗോപി.

വാഴൂർ ജോസ്

shortlink

Related Articles

Post Your Comments


Back to top button