എഴുപത്തിയേഴാം വയസിൽ ഗംഭീര നൃത്തവുമായി ടി ജി രവി: വൈറൽ വീഡിയോ

പ്രഭു എന്ന സിനിമയിലെ ഇന്ന് തീരും തേടും തിരയുടെ പാട്ടിൻ എന്ന ഗാനത്തിനാണ് ടി ജി രവി നൃത്തം ചെയ്യുന്നത്

മികച്ച നിരവധി മികച്ച കഥാപാത്രങ്ങൾ സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള നടനാണ് ടി ജി രവി. ഇപ്പോഴും സിനിമയിൽ സജീവമാണ് നടൻ. ഇപ്പോഴിതാ എഴുപത്തിയേഴാം വയസ്സില്‍ ഒരു അടിപൊളി ഡാൻസുമായി എത്തിയിരിക്കുകയാണ് ടി ജി രവി. കൊറിയോഗ്രാഫര്‍ സജ്‍ന നജാം ആണ് ടി ജി രവിയുടെ റീല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പ്രഭു എന്ന സിനിമയിലെ ഇന്ന് തീരും തേടും തിരയുടെ പാട്ടിൻ എന്ന ഗാനത്തിനാണ് ടി ജി രവി നൃത്തം ചെയ്യുന്നത്. ഈ പ്രായത്തിലും ടി ജി രവി കാട്ടുന്ന ഉത്സാഹത്തെയും ആവേശത്തെയും പ്രോത്സാഹിപ്പിക്കുകയാണ് ആരാധകരും.

https://www.instagram.com/reel/CTUcG66l7Yq/?utm_source=ig_embed&ig_rid=0e341686-ef8d-467a-ab49-3209998ac62d

മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ടി ജി രവി 2007ല്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയിട്ടുണ്ട്. നിരവധി സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട് ടി ജി രവി.

 

Share
Leave a Comment