GeneralLatest NewsMollywoodNEWSSocial Media

‘ജീവിതം സുന്ദരം’: ചിത്രവുമായി കനിഹ

പഴശ്ശിരാജ, ഭാഗ്യദേവത, സ്പിരിറ്റ്, മാമാങ്കം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് കനിഹ. മോഡലും നടിയുമൊക്കെയായ താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. 2002ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് കനിഹ അഭിനയം തുടങ്ങിയത്. തുടർന്ന് താരം ഇതുവരെ മുപ്പതിലേറെ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. തമിഴിലും തെലുങ്കിലും മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വ്വം നടികളിലൊരാൾ കൂടിയാണ് കനിഹ.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ കനിഹ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ‘ജീവിതം സുന്ദരം’ എന്ന പോസിറ്റീവ് ചിന്തയുമായാണ് കനിഹയുടെ വരവ്. തന്റെ ഫിറ്റ്നസ് മുറകളും മറ്റും സ്ഥിരമായി പോസ്റ്റ് ചെയ്യാറുള്ള നടിയാണ് കനിഹ.

https://www.instagram.com/p/CTaCI7gDo4p/?utm_source=ig_web_copy_link

വീട്ടിലെ ബാൽക്കണി തോട്ടം പരിചയപ്പെടുത്തിയ കനിഹ. ‘ഇന്നേ ദിവസം താൻ തന്നെ കൂടുതൽ സ്നേഹിക്കുന്നു’ എന്ന വാചകത്തോട് കൂടിയാണ് കനിഹ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

സുരേഷ് ഗോപി നായകനാവുന്ന പാപ്പൻ, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘ബ്രോ ഡാഡി’ തുടങ്ങിയ സിനിമകളിലാണ് കനിഹ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button