GeneralLatest NewsMollywoodNEWSSocial Media

‘ഈ കൊച്ചു പയ്യന്റെ യാത്രയിൽ സഹായിച്ച എല്ലാ അധ്യാപകർക്കും നന്ദി’: അധ്യാപകദിനത്തിൽ നിവിൻ പോളി

യൂണിഫോം ധരിച്ചു കൈ പുറകിൽ കെട്ടി നിൽക്കുന്ന നിവിനെയാണ് ചിത്രത്തിൽ കാണാനാവുക

അധ്യാപകദിനത്തിൽ ആശംസകളുമായി നടൻ നിവിൻ പോളി. അധ്യാപക ദിനത്തിൽ തന്നെ പഠിപ്പിച്ച അധ്യാപകർക്ക് നന്ദി പറഞ്ഞു കൊണ്ട് തന്റെ സ്കൂൾ കാലഘട്ടത്തിൽ നിന്നുള്ള ചിത്രമാണ് നിവിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. യൂണിഫോം ധരിച്ചു കൈ പുറകിൽ കെട്ടി നിൽക്കുന്ന നിവിനെയാണ് ചിത്രത്തിൽ കാണാനാവുക.

‘ഈ കൊച്ചു പയ്യന്റെ യാത്രയിൽ സഹായിച്ച എല്ലാ അധ്യാപകരോടും നന്ദിയും കടപ്പാടും, ഹാപ്പി ടീച്ചേർസ് ഡേ’ എന്ന് കുറിച്ചു കൊണ്ടാണ് നിവിന്റെ പോസ്റ്റ്.

https://www.instagram.com/p/CTbQDHIqn6C/?utm_source=ig_embed&utm_campaign=loading

ഈ അടുത്തായിരുന്നു നിവിന്റെ പതിനൊന്നാം വിവാഹ വാർഷികം. ‘ഒന്നായതിന്റെ 11 വർഷങ്ങൾ ആഘോഷിക്കുന്നു,’ എന്ന അടികുറിപ്പോടെ ഭാര്യ റിന്നയ്ക്ക് ഒപ്പമുള്ള ചിത്രം വിവാഹവാർഷിക ദിനത്തിൽ നിവിൻ പോസ്റ്റ് ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button