CinemaGeneralLatest NewsMollywoodNEWSSocial Media

എന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന കഥാപാത്രം: ഇഷ്ട സിനിമയെ കുറിച്ച് സുരേഷ് ഗോപി

തന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന, പൂർണ്ണതൃപ്തി നൽകിയ ഒരു കഥാപാത്രമാണ് ഇതെന്ന് സുരേഷ് ഗോപി പറയുന്നു

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. എന്നാൽ അഭിനയത്തേക്കാൾ ഉപരി വ്യത്യജീവിതത്തിലെ നന്മ നിറഞ്ഞ പ്രവർത്തികൾ കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിൽ ഇടംപിടിച്ചിട്ടുള്ളത്. അഭിനയത്തിന്റെ കാര്യം എടുത്താൽ നാളിതുവരെയും പോലീസ് വേഷങ്ങളിലും ആക്ഷന്‍ വേഷങ്ങളിലും സുരേഷ് ഗോപിക്കൊരു പകരക്കാരനെ കണ്ടെത്താന്‍ മലയാള സിനിമയ്ക്ക് സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഇടയ്‌ക്കൊരു ഇടവേളയെടുത്ത് രാഷ്ട്രീയത്തില്‍ സജീവായി മാറിയ സുരേഷ് ഗോപി അഭിനയത്തില്‍ വീണ്ടും സജീവമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ എന്നും തന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

സിബി മലയിലിന്റെ സംവിധാനത്തിൽ 1998-ൽ പ്രദർശനത്തിനിറങ്ങിയ ചിത്രം സമ്മർ ഇൻ ബത്‌ലഹേമിലെ ഡെന്നീസാണ് സുരേഷ് ഗോപിയുടെ ഇഷ്ട കഥാപാത്രം. ചിത്രം പുറത്തിറങ്ങി 23 വർഷം പിന്നിടുമ്പോഴാണ് സുരേഷ് ഗോപി തന്റെ മനസ് തുറക്കുന്നത്. തന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന, പൂർണ്ണതൃപ്തി നൽകിയ ഒരു കഥാപാത്രമാണ് ബെത്‌ലഹേം ഡെന്നിസ് എന്ന് സുരേഷ് ഗോപി പറയുന്നു.

‘മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടി ചെറുക്കന്റെ കഥ ഒരു മുത്തശ്ശി കഥപോലെ വിചിത്രം.”എന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന, എനിക്ക് പൂർണ്ണതൃപ്തി നൽകിയ ഒരു കഥാപാത്രമാണ് ബെത്‌ലഹേം ഡെന്നിസ്. മാന്ത്രികത കാട്ടുന്ന അനാഥനായ കോടീശ്വരനെക്കാളുപരി മനുഷ്യസ്നേഹിയായ ഡെന്നിസിനെ അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.’ – സുരേഷ് ഗോപി കുറിച്ചു.

സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ സുരേഷ് ഗോപിയ്ക്കൊപ്പം, ജയറാം, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കോക്കേഴ്സ്, എവർഷൈൻ, അനുപമ റിലീസ് എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിന്റെ കഥ വേണു നാഗവള്ളിയുടേതാണ് തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജിത്ത് ആണ്.

shortlink

Related Articles

Post Your Comments


Back to top button