CinemaGeneralLatest NewsMollywoodNEWS

പള്ളിയോടത്തില്‍ ഷൂസിട്ട് കയറി, തുഴച്ചില്‍കാര്‍ പോലും കയറുന്നത് നോമ്പെടുത്ത്‌ ചെരുപ്പിടാതെ: നിമിഷയ്‌ക്കെതിരെ വിമർശനം

ചെങ്ങന്നൂര്‍: പള്ളിയോടത്തില്‍ ഷൂസിട്ട്‌ കയറി ഫോട്ടോഷൂട്ട്‌ നടത്തിയ സീരിയല്‍ നടി നിമിഷയ്ക്ക് രൂക്ഷ വിമർശനം. തുഴച്ചില്‍കാര്‍ പോലും നോമ്പെടുത്ത്‌ ചെരുപ്പിടാതെ കയറുന്ന പള്ളിയോടത്തില്‍ ഷൂസിട്ട് ഫോട്ടോഷൂട്ട് നടത്തിയതിന്റെ ചിത്രങ്ങൾ നടി തന്നെയാണ് സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചത്. ചിത്രത്തിന്റെ താഴെ നടി ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് നിരവധി പേര് രംഗത്ത് വന്നു.

Also Read:ഒരിക്കൽപ്പോലും എന്നെ ഉപദേശിച്ചിട്ടില്ല, പെട്ടെന്നു സങ്കടം വരും, ചിലപ്പോൾ കരയും: മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ പറയുന്നു

ദേവസാന്നിധ്യം കുടികൊള്ളുന്നുവെന്ന്‌ വിശ്വാസികള്‍ കരുതുന്ന പള്ളിയോടത്തില്‍ ഇത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് നടത്തിയത് ശരിയായില്ലെന്ന് വിമർശനം. പുതുക്കുളങ്ങര പള്ളിയോടത്തില്‍ ആണ് താരം ഫോട്ടോഷൂട്ട്ഷൂ നടത്തിയത്. ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള, തിരുവോണത്തോണിക്ക്‌ അകമ്പടി സേവിക്കല്‍ എന്നീ ആചാരപരമായ കാര്യങ്ങള്‍ക്ക്‌ മാത്രമാണ്‌ പള്ളിയോടങ്ങള്‍ നീറ്റിലിറക്കുന്നത്‌. പള്ളിയോടത്തില്‍ തുഴച്ചില്‍കാര്‍പോലും നോമ്പെടുത്ത്‌ ചെരുപ്പിടാതെയാണ്‌ കയറുന്നത്‌. എന്നാല, ഇവിടെ ഷൂസിറ്റാണ്‌ നടി കയറിയത്. ഇതാണ് ആളുകളെ പ്രകോപിതരാക്കിയത്.

നിമിഷയുടെ ഫോട്ടോഷൂട്ട് നവമാധ്യമങ്ങളില്‍ വൈറലായതോടെയാണ്‌ പ്രതിഷേധം വ്യാപകമായത്‌. സംഭവത്തില്‍ ചതയം ജലോത്സവ സാംസ്‌കാരിക സമിതി പ്രതിഷേധിച്ചു.

shortlink

Related Articles

Post Your Comments


Back to top button