GeneralLatest NewsMollywoodNEWS

സുരേഷ് ഗോപി ഒരു സാധുമനുഷ്യന്‍, ബി.ജെ.പിയാണോ മറ്റേതാണോ എന്നൊന്നും നോക്കേണ്ട കാര്യമില്ല: ഇന്നസെന്റ്

സുരേഷ് ഗോപി ഒരു പ്രോഗ്രാം നടത്താന്‍ പ്ലാനിട്ടു

മലയാളത്തിന്റെ പ്രിയതാരമാണ് സുരേഷ് ഗോപി. ഒരു സാധുമനുഷ്യനാണ് സുരേഷ് ഗോപിയെന്നു നടന്‍ ഇന്‍സെന്റ്. അദ്ദേഹത്തിന്റെ സ്വഭാവത്തിന് അപ്പുറത്ത് ബിജെപിയാണോ വേറെ എന്തെങ്കിലും ആണോ എന്ന് നോക്കേണ്ട ആവശ്യമില്ലെന്നും ഇന്നസെന്റ് പറയുന്നു.

read also: രണ്ടാം വിവാഹത്തിലേയ്ക്ക് കടക്കുന്നതിൽ യാതൊരു ഭയവും ഇല്ലായിരുന്നു, വിമർശനവുമായി എത്തുന്നത് ധൈര്യം ഇല്ലാത്ത ഭീരുക്കൾ: ബാല

‘സുരേഷ് ഗോപി ഒരു സാധുമനുഷ്യനാണ്. അത് അദ്ദേഹത്തെ പരിചയമുള്ളവര്‍ക്ക് അറിയാം. അദ്ദേഹം ബി.ജെ.പിയാണോ മറ്റേതാണോ എന്നൊന്നും നമ്മള്‍ നോക്കേണ്ട കാര്യമില്ല, അയാള് വളരെ ക്ലീന്‍ കക്ഷിയാണ്. സുരേഷ് ഗോപി ഒരു പ്രോഗ്രാം നടത്താന്‍ പ്ലാനിട്ടു, അതിന്റെ ലാഭം ‘അമ്മ’ക്ക് തരാനായിരുന്നു പദ്ധതി. പക്ഷെ ഇയാള്‍ക്ക് നഷ്ടം വന്നു. അതിന് ശേഷം നമ്മുടെ ഒരാള്‍ പൈസ കൊടുത്തില്ലല്ലോ എന്താ അങ്ങനെ എന്നും ചോദിച്ചു. ഇത് സുരേഷ് ഗോപിക്ക് നാണക്കേടായി’- ബിഹൈന്‍ഡ്വുഡ്സിന്റെ പരിപാടിയിലാണ് ഇന്നസെന്റ് ഇക്കാര്യം പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button