CinemaGeneralIndian CinemaLatest NewsNew ReleaseNEWS

മിന്നൽ മുരളി ഒടിടി റിലീസിന്: പ്രദർശന തിയതി തിങ്കളാഴ്ച പുറത്തുവിടും

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയുടെ ഡിജിറ്റൽ പ്രീമിയർ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ടോവിനോ തോമസ് നായകനാകുന്ന ചിത്രം മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലും റിലീസിനെത്തും. സിനിമ തിയറ്ററുകളിലൂടെ പുറത്തിറക്കാനായിരുന്നു അണിയറപ്രവർത്തകരുടെ തീരുമാനം.

എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകൾ തുറക്കുന്നത് പ്രതിസന്ധിയിൽ തുടരുന്ന പശ്ചാത്തലത്തിൽ മിന്നൽ മുരളി ഒടിടി റിലീസായി എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ചിത്രത്തിന്റെ റിലീസ് തിയതി തിങ്കളാഴ്ച പുറത്തുവിടുമെന്നും സൂചനയുണ്ട്.

നെറ്റ്ഫിക്സ് ഇന്ത്യയുടെ ട്വിറ്ററിലാണ് മിന്നൽ മുരളിയുടെ റിലീസിനെ പറ്റിയുള്ള സൂചനകൾ നൽകിയത്. ‘ഇന്നത്തെ ദിവസം എളുപ്പത്തിൽ പോകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കാരണം നാളെ ഇതിലും എളുപ്പത്തിൽ കടന്നു പോകും’ എന്ന് കുറച്ചുകൊണ്ട് മിന്നലിനെ സൂചിപ്പിക്കുന്ന ഇമോജി ട്വിറ്ററിൽ ചേർത്തിട്ടുണ്ട്.

ട്വിറ്ററിന് താഴെ മിന്നൽ മുരളിയുടെ പോസ്റ്റുകൾ പങ്കുവെച്ചുകൊണ്ട് ആരാധകരും എത്തി. സിനിമയുടെ ട്രെയിലർ സപ്തംബർ പത്തിന് റിലീസ് ചെയ്യുമെന്നും ചിത്രം അധികം വൈകാതെ തന്നെ പ്രദർശനത്തിനെത്തുമെന്നാണ് സൂചന.

ഗോദ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ടോവിനോ തോമസും ബേസിൽ ജോസഫും ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. തമിഴിൽ ചിത്രം ഇതേ പേരിൽ പുറത്തിറക്കും. തെലുങ്കിൽ മെരുപ്പ് മുരളിയെന്നും കന്നടയിൽ മിഞ്ചു മുരളിയെന്നും ഹിന്ദിയിൽ മിസ്റ്റർ മുരളിയെന്നുമാണ് പേര്.

shortlink

Related Articles

Post Your Comments


Back to top button