GeneralLatest NewsMollywoodNEWS

ഞാൻ വാപ്പച്ചിയെ അനന്തമായി സ്‌നേഹിക്കുന്നു: ദുൽഖർ സൽമാൻ

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രവും ദുൽഖർ പങ്കുവെച്ചിട്ടുണ്ട്

വാപ്പച്ചിയുടെ പിറന്നാൾ ദിനത്തിൽ ആശംസയുമായി നടൻ ദുല്‍ഖര്‍ സല്‍മാന്‍. വാപ്പച്ചിയെ അനന്തമായി സ്‌നേഹിക്കുന്നുവെന്നും വാപ്പച്ചിയുടെ കുടുംബമാവാന്‍ സാധിച്ചതില്‍ ഭാഗ്യം ചെയ്തവരാണ് തങ്ങളെന്നും ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു, മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രവും ദുൽഖർ പങ്കുവെച്ചിട്ടുണ്ട്.

‘ഞാന്‍ നിര്‍ത്തി. എങ്ങിനെയാണ് വാപ്പച്ചി നിങ്ങള്‍ ഇങ്ങനെ ഇരിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് ഈ ഫ്രെയിമില്‍ നില്‍ക്കാന്‍ പോലും കഴിയുക. മാഷാള്ള. ഞാന്‍ വാപ്പച്ചിയെ അനന്തമായി സ്‌നേഹിക്കുന്നു. വാപ്പച്ചിയുടെ കുടുംബമാവാന്‍ സാധിച്ചതില്‍ ഭാഗ്യം ചെയ്തവരാണ് ഞങ്ങള്‍. അങ്ങയെ ലോകം ആഘോഷിക്കുമ്പോള്‍ അത് ഞങ്ങള്‍ ഓര്‍ക്കും. പിറന്നാള്‍ ആശംസകള്‍ നേരുന്നു. പിന്നെ വാപ്പച്ചിക്ക് വയസ് പിന്നോട്ടാവട്ടെ എന്നും ആശംസിക്കുന്നു.’- ദുല്‍ഖര്‍ സല്‍മാന്‍ .

https://www.facebook.com/DQSalmaan/posts/394257225392319

shortlink

Related Articles

Post Your Comments


Back to top button