BollywoodGeneralLatest NewsNEWSSocial Media

കരീനയുടെയും ഇളയ മകന്റെയും ഫോട്ടോ പകർത്തി ക്യാമറാമാൻ: പൊട്ടിത്തെറിച്ച് തൈമൂർ, വീഡിയോ

ക്യാമറകൾക്ക് മുഖം നൽകാൻ നിൽക്കാതെ കാറിൽ കയറുന്ന കരീനയേയുമാണ് വീഡിയോയിൽ കാണാനാവുക

നിരവധി ആരാധകരുള്ള താരപുത്രനാണ് കരീന കപൂറിന്റെയും സെയ്ഫ്​ അലിഖാന്റെയും മകൻ തൈമൂർ അലി ഖാൻ. പൊതു സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ തൈമൂറിന്റെ ചിത്രം പകർത്താൻ പാപ്പരാസികൾ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ അത്തരത്തിൽ അമ്മ കരീനയുടെയും,  അനിയൻ ജെയുടെയും ചിത്രം പകർത്താൻ ശ്രമിച്ചവരോട് കയർക്കുന്ന തൈമൂറിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇളയമകൻ ജെയുടെ ചിത്രമെടുക്കാനായി കരീനയോട് തിരിഞ്ഞുനിൽക്കാൻ ആവശ്യപ്പെടുകയാണ് ഫോട്ടോഗ്രാഫർമാർ. എന്നാൽ പാപ്പരാസികളോട് കയർക്കുന്ന തൈമൂറിനെയും ക്യാമറകൾക്ക് മുഖം നൽകാൻ നിൽക്കാതെ കാറിൽ കയറുന്ന കരീനയേയുമാണ് വീഡിയോയിൽ കാണാനാവുക.

https://www.instagram.com/p/CTZJ4fSAtX5/?utm_source=ig_web_copy_link

പോകുന്നിടത്തെല്ലാം പാപ്പരാസികൾ തൈമൂറിനെ പിൻതുടരുന്നതിൽ കരീനയും സെയ്ഫും മുൻപ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ ഒരഭിമുഖത്തിൽ മകന്റെ എല്ലാ ചലനങ്ങളും ഒപ്പിയെടുക്കുന്ന, നിരന്തരം പിൻതുടരുന്ന ക്യാമറകൾ തന്നെ വല്ലാതെ ഭയപ്പെടുത്തുന്നു എന്നു കരീന വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button