GeneralLatest NewsMollywoodNEWS

മധുര പതിനേഴുകാരന് പിറന്നാൾ ആശംസകൾ: സർപ്രൈസ് ഒരുക്കി കുഞ്ചാക്കോ ബോബനും പ്രിയയും

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ഗംഭീര സർപ്രൈസ് ഒരുക്കി നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. മമ്മൂട്ടി തന്നെ മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച അദ്ദേഹത്തിന്റെ ഒരു മനോഹര ചിത്രത്തിന്റെ ഡിസൈനിൽ ഒരുക്കിയ കേക്കാണ് ഇരുവരും മമ്മൂട്ടിയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. കേക്കിന്റെ ചിത്രത്തോടൊപ്പം മമ്മൂട്ടിയ്ക്ക് ആശംസ അറിയിച്ചുകൊണ്ട് കുഞ്ചാക്കോ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

‘പ്രിയപ്പെട്ട മമ്മൂക്ക…എനിക്കും എന്റെ കുടുംബത്തിനും അങ്ങെന്നും ഒരു ഉപദേഷ്ടാവും വഴികാട്ടിയും അധ്യാപകനും ബിഗ് ബ്രദറുമൊക്കെയാണ്. എന്റെ സന്തോഷങ്ങളിൽ ഊഷ്മള സാന്നി്യമായും കഷ്ടപ്പാടുകളിൽ ആശ്വാസമായും നിങ്ങളെപ്പോഴും കൂടെയുണ്ടായിരുന്നു. നിങ്ങളോടുള്ള എന്റെ സ്നേഹവും ബഹുമാനവും അനുദിനം വളരുന്നു. സിനിമയുടെ ലോകത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും നിത്യപ്രചോദനവും മാതൃകയുമാണ് നിങ്ങൾ. കലയോടുള്ള നിങ്ങളുടെ സ്നേഹവും പാഷനും അഭിനിവേശവും എപ്പോഴും ഞങ്ങളെ വിസ്മയിപ്പിക്കുന്നു.ഇപ്പോൾ നിങ്ങൾ ‘മധുര പതിനേഴി’ലെത്തിയിരിക്കുന്നു..ദൈവം കൂടുതൽ അനുഗ്രഹങ്ങൾ നൽകി നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രിയപ്പെട്ട മമ്മൂക്ക… ജന്മദിനാശംസകൾ,’ കുഞ്ചാക്കോ ബോബൻ കുറിക്കുന്നു.

https://www.instagram.com/p/CTgg3mhlyEi/?utm_source=ig_web_copy_link

പ്രിയയുടെ ആശയത്തിന് അനുസരിച്ച് കേക്ക് ഒരുക്കിയിരിക്കുന്നത് ടിന അവിര കേക്ക്സ് ആണ്.

shortlink

Related Articles

Post Your Comments


Back to top button