GeneralLatest NewsMollywoodNEWSSocial Media

എന്റെ കൈയ്യിൽ ഇതിലും നല്ലൊരു ഫോട്ടോയില്ല: മമ്മൂട്ടിയ്ക്ക് ആശംസയുമായി പൃഥ്വിരാജ്

ലക്ഷക്കണക്കിന് ആരാധകരെപ്പോലെ മമ്മൂക്ക എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് അങ്ങേയ്ക്ക് അറിയില്ലെന്ന് പൃഥ്വിരാജ്

മലയാളത്തിന്റെ മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 70-ാം ജന്മദിനം ആഘോഷിക്കുകയാണ് മലയാളികൾ ഇന്ന്. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപേരാണ് പ്രിയപ്പെട്ട നടന് സോഷ്യൽ മീഡിയയിലൂടെ ജന്മദിനാശംസകൾ നൽകുന്നത്. ഇപ്പോഴിതാ പ്രിഥ്വിരാജ് സുകുമാരനും ആശംസയുമായി എത്തിയിരിക്കുകയാണ്. അങ്ങയുടെ ലക്ഷക്കണക്കിന് ആരാധകരെപ്പോലെ മമ്മൂക്ക എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് അങ്ങേയ്ക്ക് അറിയില്ലെന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

‘എന്റെ കൈയ്യില്‍ ഇതിലും നല്ലൊരു ഫോട്ടോയില്ല. കാരണം ബിരിയാണിയും കട്ടനും അടിക്കുന്ന ആ ഉച്ചനേരങ്ങളില്‍ ഒരുമിച്ച് ഫോട്ടോ എടുക്കാന്‍ മറക്കും. പക്ഷെ അങ്ങെയുടെ ലക്ഷക്കണക്കിന് ആരാധകരെ പോലെ മമ്മൂക്ക എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് അങ്ങേക്ക് അറിയില്ല. എല്ലാത്തിലും ഉപരി ചാലുവിനെയും സുറുമി ചേച്ചിയെയും തന്നതിന് ഒരുപാട് നന്ദി. ഈ ലോകവും ഞാനും മമ്മൂക്കയെ ഒരുപാട് സ്നേഹിക്കുന്നു. ജന്മദിനാശംസകള്‍ മമ്മൂക്ക’.

https://www.facebook.com/PrithvirajSukumaran/posts/413935103432382?__cft__[0]=AZVFfGvKcXJEp9HGsyQaV4PIP3qlVZQ8Kc__yzAiaHUG4wi3VPMRC0lwJzNJvVcrzjwvXjnPSyM_Sw7nPUhJfrsYNy7tWdW8i6qGOOMSUXPcPEKjmbV0bqpZsHOi2T4hHWhJzN1JobHAPIyUwvVx1pP5&__tn__=%2CO%2CP-R

shortlink

Related Articles

Post Your Comments


Back to top button