GeneralLatest NewsMollywoodNEWS

ഏത് വിഷയത്തെപ്പറ്റിയും തന്റേതായ കാഴ്ചപ്പാടും അഭിപ്രായവും അവതരിപ്പിക്കാൻ കഴിവുള്ള നടൻ: മമ്മൂട്ടിയെ കുറിച്ച് ഋഷിരാജ് സിങ്

മലയാളികളുടെ സ്വകാര്യ അഹങ്കാരം മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകരും, സഹപ്രവർത്തകരും. രാഷ്ട്രീയ പ്രവര്‍ത്തകരടക്കം നിരവധിപേരാണ് ആശംസകളുമായി എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടിയ്ക്ക് ആശംസ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയ്ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് ഋഷിരാജ് സിങ്.

ഋഷിരാജ് സിങ്ങിന്റെ വാക്കുകൾ:

മമ്മൂട്ടിക്ക് എഴുപത് വയസ്സ് തികയുകയാണ് എന്ന് പറഞ്ഞാൽ ഇനിയും വിശ്വസിക്കാൻ പ്രയാസമാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും പ്രായത്തെ പുറകോട്ട് നടത്തുന്ന മനുഷ്യൻ. അതാണ് മമ്മൂട്ടി. പ്രായം അൻപതിനപ്പുറം പറയാൻ കഴിയില്ല. തന്റെ ആരോഗ്യത്തെ പറ്റി നിതാന്ത ജാഗ്രത പുലർത്തുന്ന മനുഷ്യൻ. ലോകത്തിന് കീഴിലുള്ള ഏത് വിഷയത്തെപ്പറ്റിയും തന്റെതായ കാഴ്ചപ്പാടും അഭിപ്രായവും അവതരിപ്പിക്കാൻ കഴിവുള്ള നടൻ.

അദ്ദേഹം അഭിനയിച്ച എല്ലാ ചിത്രങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. പ്രാഞ്ചിയേട്ടനും രാജമാണിക്യവുമാണ് അവയിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വേഷങ്ങൾ. അതിനൊരു കാരണമുണ്ട്. പ്രാഞ്ചിയേട്ടനിൽ അഭിനയിക്കുമ്പോൾ ആ സിനിമയുടെ പ്രവർത്തകർ ഭൂരിഭാഗവും തൃശൂരിൽ നിന്നുള്ളവർ ആയിരുന്നു. എന്നാൽ വൈക്കം കാരനായ മമ്മൂട്ടി കൃത്യമായ തയ്യാറെടുപ്പുകളോടെ ഒരു സാധാരണ തൃശ്ശൂരുകാരനായി നിറഞ്ഞാടിയ സിനിമ. ഒരു നടൻ എന്ന നിലയിൽ മമ്മൂട്ടിയുടെ വേഷവും ചലനവും ഭാഷയുമെല്ലാം കൃത്യമായ അളവിൽ ചേർത്ത് ഒരുക്കിയെടുത്ത ചിത്രമാണത്.

തിരുവനന്തപുരത്തുകാരുടെ സ്വാഭാവികമായ പ്രത്യേകതകൾ മനസ്സിലാക്കി അസ്സലൊരു തിരുവനന്തപുരത്തുകാരനായി തിളങ്ങിയ രാജമാണിക്യത്തിനു വേണ്ടിയും മമ്മൂട്ടി തയാറെടുത്തതായി എനിക്ക് തോന്നിയിട്ടുണ്ട്.

2007ൽ ഒരു സൈറ്റ് ഉദ്ഘാടനത്തിനായി അദ്ദേഹം എന്നെ ക്ഷണിച്ചിരുന്നു. പിന്നീട് മനോരമയുടെ ന്യൂസ് മേക്കർ പുരസ്‌കാരദാന ചടങ്ങിൽ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഒപ്പം വേദി പങ്കിടാനും സാധിച്ചു. രണ്ടുപേരെയും അടുത്തറിയാൻ കിട്ടിയ അവസരങ്ങളായിരുന്നു അത്. നടൻ എന്ന നിലയിൽ പൂർണവിജയം നേടാൻ ശരീരസംരക്ഷണം അത്യാവശ്യമാണ്. തന്റെ ആരോഗ്യ സംരക്ഷണത്തിൽ തികഞ്ഞ ശ്രദ്ധ പുലർത്തുന്നയാളാണ് മമ്മൂട്ടിയെന്ന് പലപ്പോഴും മനസ്സിലാക്കിയിട്ടുണ്ട്. അതാണ് അദ്ദേഹമിപ്പോഴും ഊർജ്ജസ്വലനായ ചെറുപ്പക്കാരനായി മലയാളസിനിമയുടെ അരങ്ങുവാഴുന്നത്.

shortlink

Related Articles

Post Your Comments


Back to top button