BollywoodCinemaGeneralLatest NewsNEWS

‘അന്തിം: ദി ഫൈനല്‍ ട്രൂത്ത്’: പുതിയ ചിത്രവുമായി സൽമാൻ ഖാൻ

ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സല്‍മാന്‍ ഖാന്‍റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ്

മഹേഷ് മഞ്ജ്‍രേക്കര്‍ സല്‍മാന്‍ ഖാനെ നായകനാക്കി സംവിധാനം ചെയ്ത ‘അന്തിം: ദി ഫൈനല്‍ ട്രൂത്ത്’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സല്‍മാന്‍ ഖാന്‍റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ്. ഇരുവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് പുറത്തെത്തിയിരിക്കുന്ന പോസ്റ്റര്‍.

സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രഗ്യ ജയ്‍സ്വാള്‍, ജിഷു സെന്‍ഗുപ്‍ത, നികിതിന്‍ ധീര്‍ തുടങ്ങിയവര്‍ക്കൊപ്പം അതിഥിതാരമായി വരുണ്‍ ധവാനും എത്തുന്നു.

ഈ വര്‍ഷം ജനുവരിയില്‍ ചിത്രീകരണമാരംഭിച്ച ചിത്രം ജൂലൈയില്‍ പാക്കപ്പ് ആയിരുന്നു. പ്രവീണ്‍ തര്‍ദെയുടെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ മറാത്തി ക്രൈം ഡ്രാമ ‘മുല്‍ഷി പാറ്റേണി’നെ ആസ്‍പദമാക്കിയാണ് മഹേഷ് മഞ്ജ്‍രേക്കര്‍ ചിത്രം ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button