GeneralLatest NewsMollywoodNEWS

പൃഥ്വിരാജിന്റെ നായികയായി നയൻ‌താര: ‘ഗോള്‍ഡ് ചിത്രീകരണം ഉടന്‍ ആരംഭിക്കും

നടന്‍ അജ്മല്‍ അമീറും മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്

പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻ‌താര നായികയാകുന്നു. ‘ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ആലുവയിലാണ് ചിത്രീകരണം നടക്കുക. അതേസമയം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടന്നിട്ടില്ല.

നടന്‍ അജ്മല്‍ അമീറും മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. പ്രേമം റിലീസ് ചെയ്ത 5 വര്‍ഷത്തിന് ശേഷമാണ് അല്‍ഫോന്‍സ് പുത്രന്‍ പാട്ട് എന്ന ചിത്രം പ്രഖ്യാപിച്ചത്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. എന്നാല്‍ സിനിമ തുടങ്ങാന്‍ വൈകുന്ന വേളയിലാണ് ഡോള്‍ഡിന്റെ ചിത്രീകരണം ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button