AwardsGeneralLatest NewsMollywoodNEWS

മാക്ട ലെജന്റ് ഓണർ പുരസ്കാരം കെ. എസ്. സേതുമാധവന്

പ്രശസ്ത ശിൽപിയായ കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും ഒരു ലക്ഷം രൂപയും പ്രശംസ പത്രവുമടങ്ങുന്നതാണ് മാക്ട ലെജന്റ് ഓണർ പുരസ്ക്കാരം

തിരുവനന്തപുരം: മാക്ട ലെജന്റ് ഓണർ പുരസ്കാരത്തിന് പ്രശസ്ത സംവിധായകൻ കെ.എസ്. സേതുമാധവൻ അർഹനായി. സുദീർഘമായ ആറു പതിറ്റാണ്ടുകളായി ചലച്ചിത്രവേദിക്ക് നൽകി വരുന്ന ആദരണീയമായ ബഹുമുഖ സംഭാവനകളെ ബഹുമാനിച്ച് കെ.എസ്. സേതുമാധവനെ ജൂറി അംഗങ്ങൾ ഐക്യകണ്ഠേന തിരഞ്ഞെടുകയായിരുന്നു.

പ്രശസ്ത ശിൽപിയായ കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും ഒരു ലക്ഷം രൂപയും പ്രശംസ പത്രവുമടങ്ങുന്നതാണ് മാക്ട ലെജന്റ് ഓണർ പുരസ്ക്കാരം.

മലയാളത്തിനു പുറമെ തെന്നിന്ത്യൻ ഭാഷകളിലും കെ എസ് സേതുമാധവൻ വളരെ സജീവമായിരുന്നു. സംസ്ഥാന ദേശീയ അവാർഡുകൾ നിരവധി തവണ കരസ്ഥമാക്കിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button