CinemaGeneralLatest NewsMollywoodMovie GossipsNEWS

രഞ്ജിത്ത്- സിബി മലയിൽ കൂട്ടുകെട്ടിൽ നായകനാകാൻ മമ്മൂട്ടി

കൊച്ചി: രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. റിപ്പോർട്ടർ ചാനലിനോടാണ് രഞ്ജിത്ത് ഇക്കാര്യത്തെ അറിയിച്ചത്. രഞ്ജിത്തിന്റെ തന്നെ നിർമ്മാണ കമ്പനി ആയിരിക്കും ചിത്രം നിർമ്മിക്കുക.

‘ഞാനൊരു കഥയുടെ ആലോചനയിലാണ്. സിബി മലയിലിന് ബോധ്യമാവുകയാണെങ്കിൽ അതിലെ നായകൻ മമ്മൂട്ടിയായിരിക്കും. അത് എന്റെ തന്നെ നിർമ്മാണ കമ്പനി നിർമ്മിക്കുകയും ചെയ്യും. അടുത്ത വർഷം സിനിമ നടക്കുകയും ചെയ്യും എന്ന് ഞാൻ ആഗ്രഹിക്കുന്നു. കഥ സിബിക്കും മമ്മൂട്ടിക്കും ഇഷ്ടപ്പെടട്ടെ’.

അതേസമയം തനിക്കിത് പുതിയ അറിവാണെന്നും താൻ ഇക്കാര്യം അറിഞ്ഞില്ലെന്നും സിബി മലയിൽ പ്രതികരിച്ചു. താനിപ്പോൾ രഞ്ജിത്തിന്റെ കമ്പനിക്ക് വേണ്ടി മറ്റൊരു സിനിമ ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button