GeneralLatest NewsNEWSSocial MediaTollywood

സമാന്തയ്ക്ക് സിക്സ് പാക്ക് : വൈറലായി ചിത്രം

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സമാന്ത അക്കിനേനി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുളള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ സമാന്ത പങ്കുവെച്ച പുതിയ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. വർക്കൗട്ടിൽ ഒരുപാട് ശ്രദ്ധിക്കുന്ന സമാന്ത തന്റെ സിക്സ് പാക്ക് കാണുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ജിമ്മിൽ പോകുന്നതും വർക്കൗട്ട് ചെയ്യുന്നതും ഒന്നും വെറുതേ അല്ല എന്ന് വ്യക്തമാക്കുന്നതാണ് നടിയുടെ ഈ ചിത്രങ്ങൾ.

സമാന്തയുടെ മുഖ സൗന്ദര്യത്തെ വർണിയ്ക്കുകയും ശരീര സൗന്ദര്യത്തെ പ്രശംസിയ്ക്കുകയും ചെയ്യുന്ന കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്.

https://www.instagram.com/p/CTg0K1rrjG7/?utm_source=ig_web_copy_link

അതേസമയം ശാകുന്തളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ സമാന്ത ഇപ്പോൾ വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്ത് വാക്കുല രണ്ട് കാതൽ എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. വിജയ് സേതുപതിയും നയൻതാരയുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button