GeneralLatest NewsMollywoodNEWSSocial MediaVideos

‘ഞാൻ അച്ചടക്കം പരിശീലിക്കാൻ തുടങ്ങി’: ഗോപി സുന്ദറിനൊപ്പം ജിമ്മിൽ വർക്ക്ഔട്ടുമായി അഭയ ഹിരൺമയി

അച്ചടക്കം എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് അഭയ വീഡിയോ പങ്കുവച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദർ. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഗോപി സുന്ദറും ഗായികയും അദ്ദേഹത്തിന്റെ പങ്കാളിയുമായ അഭയ ഹിരൺമയിയും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ജിമ്മിൽ ഗോപി സുന്ദറിനൊപ്പം വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അഭയ.

അച്ചടക്കം എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് അഭയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെക്കാലത്തിനുശേഷം ഞാൻ അച്ചടക്കം പരിശീലിക്കാൻ തുടങ്ങി. അച്ചടക്കം യഥാർത്ഥത്തിൽ സ്വയം പ്രചോദനവും നമ്മെത്തന്നെ പ്രചോദിപ്പിക്കുന്നതുമാണ്. കൂടുതൽ അച്ചടക്കവും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നവെന്നും പോസ്റ്റിലൂടെ അഭയ പറയുന്നു. ഇതിനിടയിൽ രസകരമായ കമന്റുകൾ പങ്കിട്ടവർക്ക് മറുപടിയും അഭയ നല്കുന്നുണ്ട്. ആരാണ് ആ കോളേജ് പയ്യൻ എന്നൊരാൾ കമന്റ് പങ്കിടുമ്പോൾ ഓ നിങ്ങളുടെ ഒരു ഗോപീ സുന്ദർ എന്നാണ് അഭയ നൽകിയ മറുപടി.

https://www.instagram.com/tv/CTh0VvwJWt3/?utm_source=ig_web_copy_link

വിവാഹിതരല്ലെങ്കിലും ഗോപി സുന്ദറും അഭയ ഹിരണ്മയിയും പത്തുവര്‍ഷങ്ങളായി ഒരുമിച്ചു ജീവിക്കുന്നവരാണ്.

shortlink

Related Articles

Post Your Comments


Back to top button