BollywoodCinemaGeneralLatest NewsNEWS

സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു: സന്തോഷം അറിയിച്ച് താരം

ബോളിവുഡ് നിര്‍മ്മാതാക്കളായ ലൗ രഞ്ചന്‍ അങ്കുര്‍ ഗാര്‍ഗ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനനും ബി. സി. സി. ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. സൗരവ് ഗാംഗുലി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

‘എനിക്ക് ആത്മസിശ്വാസത്തോടെ തല ഉയര്‍ത്തിപ്പിടിച്ച് നടക്കാനുള്ള അവസരങ്ങള്‍ ക്രിക്കറ്റ് തന്നു. ഒപ്പം എന്നും ജീവിതത്തോട് ചേര്‍ത്ത് വെക്കാനൊരു മനോഹരമായ യാത്രയും. എന്റെ ഈ യാത്രയെ ബിഗ് സ്‌ക്രീനിലെത്തിക്കാന്‍ ലൗ ഫിലിംസ് ബയോപിക്ക് ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്.’- സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തു.

ബോളിവുഡ് നിര്‍മ്മാതാക്കളായ ലൗ രഞ്ചന്‍ അങ്കുര്‍ ഗാര്‍ഗ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബയോപിക്കുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ പുറത്തുവിടുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button