CinemaGeneralKollywoodLatest NewsNEWS

മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’: മധ്യപ്രദേശിലെ ചിത്രീകരണം പൂർത്തിയാക്കി

റിലീസിന് ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നാണ് പെന്നിയിന്‍ സെല്‍വന്‍

മണിരത്‌നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. ഇപ്പോഴിതാ മധ്യപ്രദേശിലെ പാലസില്‍ നടന്നു കൊണ്ടിരുന്ന സിനിമയുടെ ഷെഡ്യൂൾ പൂർത്തീകരിച്ചെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. അടുത്ത ഷെഡ്യൂളിനായി ടീം ഇനി തമിഴ് നാട്ടിലേക്ക് മടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.

റിലീസിന് ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നാണ് പെന്നിയിന്‍ സെല്‍വന്‍. ചിത്രത്തിന്റെ അവസാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത് ഊട്ടിയിലാണ്. ചില പ്രധാന രംഗങ്ങളാണ് ഊട്ടിയില്‍ ചിത്രീകരിക്കുക.

ചിത്രത്തില്‍ വിക്രം പ്രധാന കഥാപാത്രമായി എത്തും. ഐശ്വര്യറായി, കാര്‍ത്തി, വിക്രം, പ്രഭു, ജയം രവി, തൃഷ, ജയറാം ഐശ്വര്യ ലക്ഷ്മി തുടങ്ങി താര നിരകള്‍ ചിത്രത്തില്‍ അണിനിരക്കും. മദ്രാസ് പ്രൊഡക്ഷനും ലൈക്കയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. എആര്‍ റഹാമാനാണ് സംഗീത സംവിധാനം.

ചിത്രം ‘പിഎസ് 1′,’പിഎസ് 2’ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി ആയിരിക്കും പ്രദര്‍ശനത്തിന് എത്തുക.

shortlink

Related Articles

Post Your Comments


Back to top button