BollywoodGeneralLatest NewsNEWS

3.5 മില്യണായിരുന്ന സിദ്ധാർഥ് ശുക്ലയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് ഇപ്പോൾ 4.5 മില്യൺ

സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഒന്നടങ്കം വേദനയിലാഴ്ത്തിയതായിരുന്നു ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ലയുടെ മരണം. ഇപ്പോഴിതാ
അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 4.5 മില്യണായിരിക്കുകയാണ്. സിദ്ധാര്‍ഥ് മരിക്കുന്നതിന് മുമ്പ് 3.5 മില്യണായിരുന്നു ഫോളോവേഴ്‌സ്. മരിച്ച് ഒരാഴ്ച്ചക്കുള്ളില്‍ ഒരു മില്യണ്‍ ആളുകളാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്തിരിക്കുന്നതെന്ന് ഇന്ത്യ ടുടേ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്റ്റംബര്‍ 2നാണ് സിദ്ധാര്‍ഥ് അന്തരിച്ചത്. 40 വയസായിരുന്നു. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പെട്ടെന്ന് ഉണ്ടായ ഹൃദയാഘാദത്തെ തുടര്‍ന്നാണ് സിദ്ധാര്‍ഥ് മരണപ്പെട്ടത്. രാവിലെ 11 മണിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button