GeneralLatest NewsMollywoodNEWSSocial Media

ബിജു മേനോന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും

ബിജു മേനോന്റെ ഏറ്റവും പുതിയ ചിത്രം 'ലളിതം സുന്ദര'ത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ടാണ് മമ്മൂട്ടിയും മോഹൻലാലും ആശംസ അറിയിച്ചത്

ഇന്ന് നടൻ ബിജു മേനോന്റെ അമ്പത്തി ഒന്നാം ജന്മദിനമാണ്. നിരവധി ആരാധകരും താരങ്ങളുമാണ് ബിജു മേനോന് ആശംസയുമായി എത്തിയത്. ഇപ്പോഴിതാ ബിജു മേനോന് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടിയും മോഹൻലാലും. ബിജു മേനോന്റെ ഏറ്റവും പുതിയ ചിത്രം ‘ലളിതം സുന്ദര’ത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ടാണ് ഇരുവരും ആശംസ അറിയിച്ചത്.

മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. ബിജുമേനോനും മഞ്ജു വാര്യരുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

https://www.facebook.com/Mammootty/posts/404432534380087

മഞ്ജു വാര്യര്‍, ബിജു മേനോന്‍, സൈജു കുറുപ്പ്, ദീപ്തി സതി, തുടങ്ങിയവരുടെ കഥാപാത്രങ്ങളെ പോസ്റ്ററില്‍ അവതരിപ്പിച്ചിട്ടുണ്ട്. സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്.

ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button