GeneralLatest NewsMollywoodNEWSSocial MediaVideos

‘അമ്മയേയും അനിയത്തിയേയും വരവേറ്റ് പത്മ’: കുഞ്ഞിന്റെ പേര് ഉടനെ പറയാമെന്ന് അശ്വതി ശ്രീകാന്ത്

അശ്വതിയേയും കുഞ്ഞുവാവയേയും എതിരേല്‍ക്കാനായി വീട് ഒരുക്കിയതും, വീട്ടുകാര്‍ കാത്തുനില്‍ക്കുന്നതുമെല്ലാമാണ് വീഡിയോയിലുള്ളത്

മകൾ ജനിച്ചതിന് പിന്നാലെയായിരുന്നു മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം അശ്വതി ശ്രീകാന്തിനെ തേടിയെത്തിയത്. പ്രതീഷിച്ചതും അപ്രതീക്ഷമായി ലഭിച്ച ഇരട്ടി സന്തോഷം അശ്വതി പ്രേക്ഷകരുമായി നേരിട്ട് പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആശുപത്രിയില്‍നിന്നും വീട്ടിലെത്തുന്ന അശ്വതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

ലൈഫ് അണ്‍എഡിറ്റഡ് എന്ന അശ്വതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ആശുപത്രിയില്‍ നിന്നും വീട്ടിലേക്കെത്തുന്ന വിശേഷം അശ്വതി പങ്കുവച്ചിരിക്കുന്നത്. അശ്വതിയേയും കുഞ്ഞുവാവയേയും എതിരേല്‍ക്കാനായി വീട് ഒരുക്കിയതും, വീട്ടുകാര്‍ കാത്തുനില്‍ക്കുന്നതുമെല്ലാമാണ് വീഡിയോയിലുള്ളത്. അച്ഛന്‍ കുഞ്ഞിനെ എടുക്കുന്നതും മറ്റും മനോഹരമായി വീഡിയോയില്‍ കാണാം.

‘പ്രെഗ്നന്‍സി കാലം മുഴുവന്‍ വിശേഷങ്ങള്‍ തിരക്കിയും ആശംസകള്‍ അറിയിച്ചും കൂടെ നിന്നവരാണ് നിങ്ങളെല്ലാം. കുഞ്ഞുണ്ടായെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കാണാനുള്ള ആഗ്രഹം അറിയിച്ച് വന്ന എണ്ണമില്ലാത്ത മെസ്സേജുകളും കമന്റുകളും കാരണമാണ് ഈ സന്തോഷവും നിങ്ങളുമായി പങ്ക് വയ്ക്കുന്നത്. പെണ്‍കുഞ്ഞാണ്, ഇന്ന് 8 ദിവസമായി. വാവ സുഖമായിരിക്കുന്നു. പേര് ഉടനെ പറയാം.’ എന്നുപറഞ്ഞാണ് അശ്വതി വീഡിയോ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button