GeneralLatest NewsNEWSSocial Media

പ്രതിസന്ധികളെ അതിജീവിക്കാൻ സ്ത്രീകൾക്ക് പ്രചോദനമാണ് മഞ്ജു വാര്യർ: ശോഭ സുരേന്ദ്രൻ

സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും ആർജ്ജവത്തോടെ തുറന്നു പറയുമ്പോഴും ആരെയും മുറിവേൽപ്പിക്കാതിരിക്കാനുള്ള കരുതലിൻറെ പേര് കൂടിയാണ് മഞ്ജു വാര്യർ

നടി മഞ്ജു വാര്യര്‍ക്ക് പിറന്നാൾ ആശംസയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് ശോഭ സുരേന്ദ്രൻ മഞ്ജുവിന് ആശംസയുമായെത്തിയത്. പ്രതിസന്ധികളെ അവസരമാക്കി മാറ്റി ഉയിർത്തെഴുന്നേൽക്കാൻ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പ്രചോദനമാണ് മഞ്ജു വാര്യർ എന്ന് ശോഭ സുരേന്ദ്രൻ പറയുന്നു.

ശോഭ സുരേന്ദ്രൻ വാക്കുകൾ:

‘രാജ്യത്തിനു മുന്നിൽ മലയാള സിനിമയുടെയും മലയാളി സമൂഹത്തിൻറെയും അഭിമാനമായ പ്രിയ അഭിനേത്രി മഞ്ജു വാര്യർക്ക് മനസ്സുനിറഞ്ഞ ജൻമദിന ആശംസകൾ. കലർപ്പില്ലാത്ത പ്രതിഭാ സ്പർശം കൊണ്ട് മലയാള സിനിമയിലെ ലേഡി സുപ്പർ സ്റ്റാർ ആയി മാറാൻ കഴിഞ്ഞ മഞ്ജു, പ്രതിസന്ധികളെ അവസരമാക്കി മാറ്റി ഉയിർത്തെഴുന്നേൽക്കാൻ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പ്രചോദനമാണ്. വ്യക്തിപരമായ അനുഭവത്തിൽ നിന്നു കൂടിയാണ് ഇത് പറയുന്നത്. സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും ആർജ്ജവത്തോടെ തുറന്നു പറയുമ്പോഴും ആരെയും മുറിവേൽപ്പിക്കാതിരിക്കാനുള്ള കരുതലിൻറെ പേര് കൂടിയാണ് മഞ്ജു വാര്യർ. ഹൃദയപൂർവ്വം, ആരോഗ്യവും സമാധാനവും തികഞ്ഞ ദീർഘായുസ്സ് നേരുന്നു’,

shortlink

Related Articles

Post Your Comments


Back to top button