GeneralLatest NewsMollywoodNEWSSocial Media

സുകുമാരൻ അതിഥിയായെത്തിയ വേദിയിൽ അനൗൺസറായി നിന്ന ചെറുപ്പക്കാരൻ ?

എന്നും എപ്പോഴും വിസ്മയിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. എഴുപതാം വയസിലും ചെറുപ്പം തോന്നിക്കുന്ന അദ്ദേഹത്തിന്റെ സൗന്ദര്യം എന്നും പ്രശംസിക്കപ്പെടുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒരു പഴയകാല ചിത്രമാണ് വൈറലാകുന്നത്. മമ്മൂട്ടി മഞ്ചേരി കോടതിയിൽ അഭിഭാഷകനായി ജോലി ചെയ്യുന്ന കാലത്തു നിന്നുള്ളതാണ് ഈ ചിത്രം.

മഞ്ചേരി അഷ്‌റഫ് കുരിക്കൾ സ്ഥാപിച്ച ജാൽഫ് ഓർക്കസ്ട്രയുടെ പത്താം വാർഷികത്തിൽ അതിഥിയായി എത്തിയത് അന്നത്തെ സൂപ്പർതാരം സുകുമാരൻ ആയിരുന്നു. മഞ്ചേരി ലക്ഷ്‌മി ഓഡിറ്റോറിയത്തിൽ സുകുമാരന് സ്വീകരണം നൽകിയപ്പോൾ പരിപാടിയിൽ അനൗൺസർ ആയി എത്തിയത് അഭിഭാഷകനായ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയായിരുന്നു.

https://www.instagram.com/p/CTl4aiSoQ3l/?utm_source=ig_web_copy_link

സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ടാണ് ചിത്രം വൈറലായി മാറിയത്.

shortlink

Related Articles

Post Your Comments


Back to top button