GeneralHollywoodLatest NewsNEWSSocial MediaTrailers

ഹോളിവുഡ് ചിത്രം ‘മേട്രിക്സ്’ ട്രെയിലർ പുറത്തുവിട്ടു: പ്രധാന റോളിൽ പ്രിയങ്ക ചോപ്ര

ഡിസംബർ 22ന് ചിത്രം തിയറ്ററുകളിലെത്തും

സയൻസ് ഫിക്‌ഷൻ ആക്‌ഷൻ ത്രില്ലർ ചിത്രമായ ‘മേട്രിക്സ്’ നാലാം ഭാഗം ട്രെയിലർ പുറത്തുവിട്ടു. വാച്ചൗസ്കി സഹോദരങ്ങളിലെ ലാന വാച്ചൗസ്കിയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

കിയാനു റീവ്സ്, നിയോ ആയി മടങ്ങിയെത്തുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു കാര്യം. നായിക കാരി ആന്നെ മോസും (ട്രിനിറ്റി) ചിത്രത്തിന്റെ ഭാഗമാകും. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നു. ഡിസംബർ 22ന് ചിത്രം തിയറ്ററുകളിലെത്തും.

വാർണർ ബ്രദേർസ്, വില്ലേജ് റോഡ്ഷോ പിക്ചേർസ് എന്നിവർ ചേർന്ന് നിർമാണവും വിതരണവും. മേട്രിക്സ് പുറത്തിറങ്ങി ഇരുപതുവര്‍ഷം പൂർത്തിയാകുമ്പോഴാണ് സിനിമയുടെ നാലാം ഭാഗം എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button