GeneralLatest NewsMollywoodNEWSSocial Media

ത്രോബാക്ക് ചിത്രവുമായി നിവിൻ പോളി

പ്രേഷകരുടെ പ്രിയപ്പെട്ട യുവ നടനാണ് നിവിൻ പോളി. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ള നിവിൻ ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. ഒരു ത്രോബാക്ക് ചിത്രമാണ് ഇത്. പ്രത്യേകിച്ച ക്യാപ്ഷൻ ഒന്നും എഴുതാതെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CTmffiuIgpV/?utm_source=ig_embed&ig_rid=a54e5990-31e4-440c-a1d6-f4696f4971c5

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നിവിൻ വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ടാണ് മലയാളസിനിമയിലെ ശ്രദ്ധേയ താരമായി ഉയർന്നത്. തട്ടത്തിൽ മറയത്ത്, നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ്, പ്രേമം, ഒരു വടക്കൻ സെൽഫി, ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കായം കുളം കൊച്ചുണ്ണി, ലവ് ആക്ഷൻ ഡ്രാമ, മിഖേയൽ എന്നിവയെല്ലാം ഏറെ ജനപ്രീതി നേടിയ നിവിൻ ചിത്രങ്ങളാണ്.

‘മൂത്തോൻ’ എന്ന ചിത്രത്തിലെ അഭിനയം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടാൻ നിവിനെ സഹായിച്ചു. തുറമുഖം, പടവെട്ട്, ബിസ്മി സ്പെഷൽ എന്നീ ചിത്രങ്ങളാണ് ഇനി റിലീസിന് എത്താനുള്ള നിവിൻ ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button