
ലോകമെമ്പാടും ആരാധകരുള്ള നടനാണ് അമിതാഭ് ബച്ചൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അമിതാഭ് ബച്ചൻ പങ്കുവെച്ച ഒരു പഴയകാല ചിത്രമാണ് വൈറലാകുന്നത്.
ഇതിഹാസ ചലച്ചിത്രകാരൻമാരായ ശത്രുഘ്നൻ സിൻഹ, ധര്‍മേന്ദ്ര, പ്രേം ചോപ്ര, ജീതേന്ദ്ര തുടങ്ങിയവര്‍ക്കൊപ്പമുള്ള അപൂര്‍വ ഫോട്ടോയാണ് അമിതാഭ് ബച്ചൻ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്നു തന്നെ ഫോട്ടോ ചര്‍ച്ചയാകുകയും ചെയ്തു. ഇതിഹാസങ്ങള്‍ ഒരു ഫ്രെയിമില്‍ എന്നാണ് ആരാധകരുടെ കമന്റ്.
ചെഹ്രെയാണ് അമിതാഭ് ബച്ചന്റെ ചിത്രമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. നാഗ് അശ്വിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Post Your Comments