GeneralLatest NewsMollywoodNEWSSocial Media

ഈ സ്നേഹം എന്നെ അതിശയിപ്പിക്കുന്നു: ചിത്രങ്ങളുമായി മഞ്ജു വാര്യർ

മലയാള സിനിമയുടെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. ഓരോ ചിത്രങ്ങൾ ഇറങ്ങുമ്പോഴും ഗംഭീര മേക്കോവറാണ് താരം നടത്തുന്നത്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ചതുർമുഖം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയ മഞ്ജുവിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ ജന്മദിനം. നിരവധി രാഷ്ട്രീയ പ്രവർത്തകരും , താരങ്ങളും, ആരാധകരും മഞ്ജുവിന് ആശംസയുമായി എത്തിയിരുന്നു. ഇപ്പോഴിതാ എല്ലാവരുടെയും സ്നേഹത്തിന് നന്ദി അറിയിക്കുകയാണ് മഞ്ജു.

‘എല്ലാവരോടും നന്ദി, ഇന്നും എന്നിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന സ്നേഹവും അനുഗ്രഹങ്ങളും ആശംസകളും എന്നെ അതിശയിപ്പിക്കുകയും ഹൃദയത്തിൽ സ്പർശിക്കുകയും ചെയ്തു. നിങ്ങൾ ഓരോരുത്തർക്കും ഒരുപാട് സ്നേഹം തിരികെ നൽകുന്നു’, എന്ന കുറിപ്പിനോടൊപ്പം മനോഹര ചിത്രങ്ങളും മഞ്ജു പങ്കുവെച്ചു.

https://www.instagram.com/p/CTpMzYQv_cO/?utm_source=ig_embed&utm_campaign=loading

ബോളിവുഡ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മഞ്ജു ഇപ്പോൾ ഭോപ്പാലിലാണ്. ബോളിവുഡ് സിനിമാ സെറ്റിൽ വച്ചാണ് മഞ്ജു തന്റെ 43-ാം പിറന്നാൾ ആഘോഷിച്ചത്. കേക്ക് മുറിച്ച് വളരെ ലളിതമായിട്ടായിരുന്നു ആഘോഷം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ലോകത്ത് വൈറലായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button