GeneralLatest NewsMollywoodNEWSSocial Media

രമേശേട്ടന്റെ വിയോഗം വിശ്വാസിക്കാനാകുന്നില്ല: കുറിപ്പുമായി മിഥുൻ

സിനിമ സീരിയൽ രംഗത്തെ ഞെട്ടിച്ച വാർത്തയായിരുന്നു നടൻ രമേശ് വലിയശാലയുടെ വിയോഗം. ഇപ്പോഴിതാ തന്റെ സീരിയൽ കാലം മുതൽ അറിയാവുന്ന രമേശിനെ കുറിച്ച് പറയുകയാണ് അവതാരകനും നടനുമായ മിഥുൻ രമേശ്. അദ്ദേത്തിന്റെ മരണവാർത്ത വിശ്വസിക്കാനായില്ലെന്ന് ദുഃഖം പങ്കുവെച്ചുകൊണ്ട് മിഥുൻ കുറിക്കുന്നു.

മിഥുൻ രമേശിന്റെ വാക്കുകൾ:

പണ്ട് സീരിയൽ അഭിനയിക്കുന്ന കാലം തൊട്ടു അറിയാവുന്ന ആളാണ് രമേഷേട്ടൻ. ഈയിടക്ക് ഇന്ദ്രൻസ് ചേട്ടൻ നായകനാകുന്ന “ജമാലിന്റെ പുഞ്ചിരി”എന്ന ചിത്രത്തിൽ വീണ്ടും അദ്ദേഹത്തോടൊപ്പം വീണ്ടും അഭിനയിക്കാൻ സാധിച്ചു. ഇന്ന് രാവിലെ ഈ മരണവാർത്ത കേട്ട് സത്യം പറഞ്ഞാൽ വിശ്വസിക്കാനായില്ല ആദരാഞ്ജലികൾ.

https://www.facebook.com/MithunRameshOfficial/posts/400730524752305

ഇന്ന് പുലര്‍ച്ചയോടെയായിരുന്നു രമേശിന്റെ മരണം. നാടകത്തിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button