GeneralLatest NewsMovie GossipsNEWSTollywood

നാഗചൈതന്യയും സമാന്തയും വിവാഹമോചിതരാകുന്നു: ഇരുവരും കുടുംബകോടതിയെ സമീപിച്ചു

നീണ്ട നാളത്തെ പ്രണയത്തിനു ശേഷം 2017 ഒക്ടോബറിനാണ് നാഗ ചൈതന്യ സമാന്തയും തമ്മില്‍ വിവാഹിതരായത്

താരദമ്പതികളായ സമാന്തയും നാഗചൈതന്യയും വിവാഹമോചിതരാകുന്നു. ഇതിനായി ഇരുവരും കുടുംബ കോടതിയെ സമീപിച്ചെന്നും വിവാഹ മോചനത്തിന് കൗണ്‍സിലിംഗ് ഘട്ടത്തിലാണ് എന്നും സാക്ഷി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.

നീണ്ട നാളത്തെ പ്രണയത്തിനു ശേഷം 2017 ഒക്ടോബറിനാണ് നാഗ ചൈതന്യ സമാന്തയും തമ്മില്‍ വിവാഹിതരായത്. അടുത്തിടയിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് തന്റെ പേരിനൊപ്പമുള്ള അക്കിനേനി എന്ന കുടുംബ പേര് സമാന്ത മാറ്റിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നാഗചൈതന്യയുമായി നടി വേർപിരിയാൻ പോകുകയാണെന്നും അതുകൊണ്ടാണ് നാഗചൈതന്യയുടെ കുടുംബപേര് തന്റെ പേരിൽ നിന്ന് വെട്ടി മാറ്റിയതെന്നും വാർത്തകൾ വന്നിരുന്നു. ഇത് ശരി വെക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

എന്നാൽ സമാന്തയും നാഗചൈതന്യയും വിവാഹബന്ധം വേര്‍പിരിയുന്നത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button