GeneralLatest NewsMollywoodNEWSSocial Media

‘ഫാമിലി നൈറ്റ്സ്’: സുചിത്രയ്ക്കും മോഹൻലാലിനുമൊപ്പം പൃഥ്വിരാജും സുപ്രിയയും

ബ്രോഡാഡി പാക്കപ്പ് പറഞ്ഞ ശേഷം പൃഥ്വിരാജും സുപ്രിയയും മോഹൻലാലും സുചിത്രയും ഒരുമിച്ച് കൂടിയതിന്റെ ചിത്രമാണ് പൃഥ്വി പങ്കുവച്ചിട്ടുള്ളത്

മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്. ബ്രോഡാഡി പാക്കപ്പ് പറഞ്ഞ ശേഷം പൃഥ്വിരാജും സുപ്രിയയും മോഹൻലാലും സുചിത്രയും ഒരുമിച്ച് കൂടിയതിന്റെ ചിത്രമാണ് പൃഥ്വി പങ്കുവച്ചിട്ടുള്ളത്. ഫാമിലി നൈറ്റ്സ് എന്ന കാപ്ഷനോട് കൂടിയാണ് താരം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. വളരെ മനോഹരമായ ഈ ചിത്രം നിമിഷ നേരംകൊണ്ടാണ് വൈറലായി മാറിയത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം ഏതാനും ദിവസം മുൻപാണ് പൂർത്തിയായത്.

https://www.instagram.com/p/CTphSw_PSDR/?utm_source=ig_embed&utm_campaign=loading

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോഡാഡി. സംവിധാനത്തിനൊപ്പം പൃഥ്വി ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുമുണ്ട്. ശ്രീജിത്ത്‌ ബിബിന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മോഹൻലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസുമാണ് നിർവ്വഹിക്കുന്നത്. എം ആർ രാജാകൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്, എഡിറ്റിങ് അഖിലേഷ് മോഹനാണ്.

 

shortlink

Related Articles

Post Your Comments


Back to top button