GeneralLatest NewsNEWSTollywood

തെലുങ്ക് യുവനടൻ സായ് ധരം തേജിന് ബൈക്ക് അപകടത്തിൽ പരിക്ക്

ഹൈദരാബാദിലെ ദുര്‍ഗംചെരുവു കേബിള്‍ പാലത്തിലൂടെ സ്പോര്‍ട്‍സ് ബൈക്ക് ഓടിച്ചുപോകവെയാണ് അപകടം

ഹൈദരാബാദ്: തെലുങ്ക് നടൻ സായ് ധരം തേജിന് ബൈക്കപകടത്തില്‍ പരിക്കേറ്റു. ഹൈദരാബാദിലെ ദുര്‍ഗംചെരുവു കേബിള്‍ പാലത്തിലൂടെ സ്പോര്‍ട്‍സ് ബൈക്ക് ഓടിച്ചുപോകവെയാണ് അപകടം. ബോധക്ഷയം സംഭവിച്ച നടനെ ഉടന്‍ തന്നെ മെഡികവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം സായ് ധരം തേജ് അപകടനില തരണം ചെയ്‍തെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും തെലുങ്ക് സിനിമകളുടെ പിആര്‍ഒ ആയ വംശി കാക ട്വീറ്റ് ചെയ്‍തു.

ദേവ കട്ട സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘റിപബ്ലിക്കി’ന്‍റെ ചിത്രീകരണത്തിലായിരുന്നു സായ് ധരം തേജ്. ഐശ്വര്യ രാജേഷ് നായികയാവുന്ന ചിത്രത്തില്‍ ജഗപതി ബാബു, രമ്യ കൃഷ്‍ണന്‍, രാഹുല്‍ രാമകൃഷ്‍ണ, സായ് ധീന തുടങ്ങിയവരും വേഷമിടുന്നു.

shortlink

Post Your Comments


Back to top button