GeneralLatest NewsMollywoodNEWSSocial Media

അപർണ ബാലമുരളിയ്ക്ക് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യരും നസ്രിയയും

ഒരു സെക്കന്റ് ക്ലാസ്സ് യാത്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് എത്തിയ നടിയാണ് അപർണ ബാലമുരളി. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ഫഹദിന്റെ നായികയായെത്തിയതോടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നല്ല ​ഗായിക കൂടിയായ അപർണ ബാലമുരളി പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സൂരറൈ പോട്ര്‌ എന്ന് തമിഴ് സിനിമയിൽ സൂര്യയുടെ നായികയായി അഭിനയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇന്നലെയായിരുന്നു നടിയുടെ 26-ാം ജന്മദിനം. പിറന്നാൾ ദിനത്തിൽ നടിമാരായ മഞ്ജു വാര്യരും നസ്രിയയും അപർണയ്ക്ക് ആശംസയുമായി എത്തിയിരുന്നു. പിറന്നാൾ ആശംസകൾ അപ്പു എന്നാണ് മഞ്ജു അപർണയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

പിറന്നാൾ ആശംസകൾ സുന്ദരി എന്നാണ് നസ്രിയ കുറിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button