BollywoodGeneralLatest NewsNEWSSocial Media

‘എന്റെ പ്രിയതാരത്തിനൊപ്പം’: സന്തോഷം പങ്കുവെച്ച് മാളവിക മോഹനൻ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മാളവിക മോഹനൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ മാളവിക പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. ബോളിവുഡിൻ്റെ സ്‌റ്റൈലിഷ് താരം രണ്‍ബീര്‍ കപൂറിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ പ്രിയതാരത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും മാളവിക പങ്കുവെയ്ക്കുന്നു.

ഒടുവില്‍ എന്റെ പ്രിയതാരത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ ഏറ്റവും വലിയ അവസരം ലഭിച്ചിരിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു പരസ്യ ചിത്രത്തിനായാണ് ഇരുവരും ഒന്നിച്ചത്. ഈ പരസ്യ ചിത്രം വളരെ മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷമാണ് ബോളിവുഡിന്റെ യുവ താരത്തിന്റെ കൂടെയുള്ള ഒരു ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്.

മലയാള സിനിമയിലെയും ബോളിവുഡിലെയും ഏറ്റവും മികച്ച ഛായാഗ്രഹകനായിരുന്ന കെ.യു മോഹനന്റെ മകളാണ് മാളവിക മോഹനന്‍. ദുല്‍ഖര്‍ സൽമാന്റെ കൂടെ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മറ്റു ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ മാളവിക വേഷമിട്ടു.

shortlink

Related Articles

Post Your Comments


Back to top button