BollywoodGeneralLatest NewsNEWSSocial Media

പി.വി സിന്ധുവിനൊപ്പം ദീപികയും റൺവീറും: വൈറലായി ചിത്രങ്ങൾ

ബോളിവുഡ് താര ദമ്പതികളായ ദീപിക പദുക്കോണും റണ്‍വീര്‍ സിങ്ങും പി.വി സിന്ധുവുമായി കൂടിക്കാഴ്ച നടത്തി. മുംബൈയിലെ ഒരു വമ്പന്‍ റെസ്റ്റോറെന്റില്‍ വെച്ചാണ് മൂവരും സമയം പങ്കിട്ടത്. തുടര്‍ന്ന് മൂവരും റെസ്റ്റോറെന്റില്‍ നിന്നും മടങ്ങുന്ന ചിത്രങ്ങള്‍ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവം വൈറലായി മാറുകയായിരുന്നു.

പി.വി സിന്ധുവിനെ കണ്ടതിന് ശേഷം റണ്‍വീര്‍ സിങ്ങ് മൂവരും ഒരുമിച്ചുള്ള സെല്‍ഫിയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ആ ചിത്രവും വൈറലായിരുന്നു.

https://www.instagram.com/p/CTr3c19P3MQ/?utm_source=ig_embed&ig_rid=51a6bdad-213f-44ed-8308-f9fccdab27c3

അടുത്തിടെയാണ് പി.വി സിന്ധു ടോകിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയത്. താരത്തിന്റെ ചരിത്ര വിജയം ആഘോഷിക്കുന്നതിനാണ് മൂവരും ഒന്നിച്ച് സമയം ചിലവഴിച്ചത്.

shortlink

Related Articles

Post Your Comments


Back to top button