GeneralLatest NewsMollywoodNEWSSocial MediaVideos

ഇപ്പോഴത്തെ കരുത്തയായ അമൃതയിലേക്ക് വരാൻ കാരണം?: ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി അമൃത

സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും മോഡലിംഗിലുമൊക്കെ സജീവമാണ് അമൃത

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അമൃത തന്റെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുമായി നടത്തിയ സംവാദത്തിനിടയിൽ അമൃത നൽകിയ ഉത്തരങ്ങളാണ് ചർച്ചയാകുന്നത്.

നിങ്ങൾ പേടിയോടെ സമീപിക്കുകയും പിന്നീട് ആ പേടിയെ ബോധപൂർവ്വം മറികടക്കാൻ ശ്രമിക്കുകയും ചെയ്ത എന്തെങ്കിലും ജീവിതത്തിൽ ഉണ്ടോ? എന്നായിരുന്നു ഒരാൾ അമൃതയോട് ചോദിച്ചത്. തനിക്ക് അണ്ടർവാട്ടർ വളരെ പേടിയായിരുന്നു എന്നും, ഒരിക്കൽ നിർബന്ധത്തിനു വഴങ്ങി സ്നോർക്കിംഗ് ചെയ്തതോടെയാണ് ആ പേടിയെ തരണം ചെയ്തതെന്നുമായിരുന്നു അമൃതയുടെ മറുപടി.

ഐഡിയ സ്റ്റാർ സിംഗറിൽ കണ്ട അമൃതയിൽ നിന്നും ഇപ്പോഴത്തെ കരുത്തയായ അമൃതയിലേക്കുള്ള മാറ്റത്തെ കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. ‘ചിലപ്പോൾ ജീവിതത്തിൽ ഉണ്ടായിട്ടുള്ള മനോഹരമായ ചലഞ്ചുകൾ തന്ന കരുത്താവും കാരണം,’ അമൃത പറയുന്നു.

സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും മോഡലിംഗിലുമൊക്കെ സജീവമാണ് അമൃത. അടുത്തിടെ ഒരു ജ്വല്ലറിയുടെ മോഡലായി എത്തിയ അമൃതയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button