GeneralLatest NewsMollywoodNEWSSocial Media

ഉടുമുണ്ട് അഴിഞ്ഞു പോയത് അറിഞ്ഞില്ലേ?:സയനോര പങ്കുവെച്ച ഡാൻസ് വീഡിയോക്ക് നേരെ വിദ്വേഷ കമന്റുകൾ

സയനോര വീഡിയോയില്‍ ഷോട്ട്‌സ് ധരിച്ചിരിക്കുന്നതാണ് മിക്ക ആളുകളുടെയും പ്രശ്‌നം

സുഹൃത്തുക്കളും നടിമാരുമായ രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ഭാവന എന്നിവർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് ഗായിക സയനോര പങ്കുവെച്ചത്. എന്നാൽ നിമിഷ നേരം കൊണ്ട് വൈറലായ വീഡിയോയ്ക്ക് നേരെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്. കൂടുതലും സയനോരയുടെ വസ്ത്രധാരണത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു സൈബർ ആങ്ങളമാരുടെ വിമർശനം.

സയനോര വീഡിയോയില്‍ ഷോട്ട്‌സ് ധരിച്ചിരിക്കുന്നതാണ് മിക്ക ആളുകളുടെയും പ്രശ്‌നം. ഈ വേഷം സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന രീതിയിലുള്ള കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഇതിന് മുമ്പും സയനോരക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. താരത്തിന്റെ നിറത്തെയും ശരീരത്തെയും മോശം പറഞ്ഞുകൊണ്ടാണ് മിക്കപ്പോഴും ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്. വീഡിയോയില്‍ ഡാന്‍സ് കളിക്കുന്ന ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല എന്നിവരെ കുറിച്ചും മോശം രീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

https://www.facebook.com/SayanoraPhillip/posts/403218497826247?__cft__[0]=AZUdxptpEq6_9SQgOSSgX2BD_S13ZZG3Eev2gxurVUX5N_2xmljgMlg_bcWa-0JjueeA2SrYH2C6noWo_CHQ8CADUPoC4RsWqJHPpvwkJWjp3ZzcYz727AMeftbp2KTwKzhFqX1KlGdVxcqDJKFgkbZRDcA92zReBgkobLJqSQjl2g&__tn__=%2CO%2CP-R

‘ഇത് ഞങ്ങളുടെ രാത്രി’ എന്ന ക്യാപ്ക്ഷനോടെയാണ് സൈനോര രസകരമായ വീഡിയോ പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിന് താഴെ ശ്വേത മേനോന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, കനി കുസൃതി, റിമി ടോമി എന്നിവരും കമന്റ് ചെയ്തിട്ടുണ്ട്.

https://www.instagram.com/p/CTr8pPlju7K/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button