CinemaGeneralLatest NewsNEWSSocial MediaTollywoodVideos

നാഗചൈതന്യയ്ക്കൊപ്പം ഗംഭീര ഡാൻസുമായി സായി പല്ലവി: ‘ലൗ സ്റ്റോറി’ ട്രെയ്‌ലർ

പ്രണയത്തിനൊപ്പം ഡാന്‍സിനും പ്രാധാന്യം നല്‍കുന്നതാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍

തെലുങ്ക് യുവനടൻ നാഗചൈതന്യക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രമാണ് സായി പല്ലവിയുടെ ‘ലവ് സ്റ്റോറി’. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ചിത്രം 24 ന് തിയേറ്ററുകളില്‍ എത്തും. പ്രണയത്തിനൊപ്പം ഡാന്‍സിനും പ്രാധാന്യം നല്‍കുന്നതാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍.

നാഗചൈതന്യയും സായി പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ശേഖര്‍ കമൂലയാണ്. അമീഗോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ വെങ്കിടേശ്വര സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പോസാനി കൃഷ്ണ മുരളി, റാവോ രമേഷ്, ഈശ്വരി റാവു, ദേവയാനി, രാജീവ് കനകാലാ, സത്യം രാജേഷ് തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. വിജയ് സി കുമാര്‍ ഛായാഗ്രഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ മാര്‍ത്താണ്ട കെ വെങ്കിടേഷാണ്.

shortlink

Related Articles

Post Your Comments


Back to top button