GeneralHollywoodLatest NewsNEWS

തലയോട്ടിയിൽ സ്വർണച്ചെയിനുകൾ തുന്നിച്ചേർത്ത് റാപ്പർ: അമ്പരപ്പോടെ ആരാധകർ

തലമുടി നീക്കം ചെയ്ത് പകരം സ്വര്‍ണച്ചെയിനുകൾ തുന്നിച്ചേര്‍ക്കുകയായിരുന്നു ഡാന്‍ സുര്‍

തലമുടി നീക്കം ചെയ്ത് പകരം സ്വര്‍ണച്ചെയിനുകൾ തുന്നിച്ചേര്‍ത്ത് മെക്‌സിക്കന്‍ റാപ്പറായ ഡാന്‍ സുര്‍. അടുത്തിടെ റിലീസായ ടിക് ടോക്ക് വീഡിയോയില്‍ തന്റെ പുതിയ ലുക്കിലാണ് ഡാന്‍ സുര്‍ പ്രത്യക്ഷപ്പെട്ടത്. നെറ്റിയിലേക്ക് തൂങ്ങിക്കിടക്കുന്ന സ്വര്‍ണച്ചങ്ങലകളും കഴുത്തില്‍ വലിപ്പമേറിയ സ്വര്‍ണമാലകളും കയ്യില്‍ സ്വര്‍ണവളകളുമണിഞ്ഞ് സര്‍വ്വാഭരണവിഭൂഷിതനായാണ് ഡാന്‍ സുറിന്റെ കലാപ്രകടനം. കൂടാതെ ഡാന്‍ സുറിന്റെ പല്ലുകളിലും സ്വര്‍ണത്തിളക്കമുണ്ട്.

വ്യത്യസ്തമായ ലുക്ക് തേടിയാണ് താന്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്നാണ് ഡാന്‍ സുറിന്റെ പ്രതികരണം. മറ്റാരും ഇത് അനുകരിക്കരുതെന്ന മുന്നറിയിപ്പും ഡാന്‍ സുര്‍ നല്‍കുന്നുണ്ട്. തലയോട്ടി തുറന്നുള്ള ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ അപകടകരമാണെന്ന് പ്ലാസ്റ്റിക് സര്‍ജനായ ഡോക്ടര്‍ ഫ്രാങ്ക് അഗുല്ലോ പറയുന്നു. ശസ്ത്രക്രിയ മൂലം തലയോട്ടിയിലുണ്ടാകുന്ന പരിക്കുകള്‍ രോഗാണുബാധയ്ക്കിടയാക്കുമെന്നും അദ്ദേഹം പറയുന്നു.

shortlink

Post Your Comments


Back to top button