GeneralLatest NewsMollywoodNEWSSocial Media

‘ഈ മുഹൂർത്തത്തിന് 25 വയസ്സ്’: വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്ക്ക് ആശംസകളുമായി സലീം കുമാർ

1996 സെപ്തംബർ 14നാണ് സലിം കുമാറും സുനിതയും വിവാഹിതരാകുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് സലീം കുമാർ. ഇപ്പോഴിതാ തന്റെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് താരം. ഭാര്യ സുനിതയുമായുള്ള വിവാഹ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് സലീം കുമാർ വിവാഹ വാർഷികം ആരാധകരെ അറിയിച്ചത്.

‘സർവ്വശക്തന്റെ അനുഗ്രഹത്താൽ ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ്. ഞങ്ങളോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദി എന്നും ഹൃദയത്തിൽ ഉണ്ടാവും. സ്നേഹാദരങ്ങളോടെ സലിംകുമാർ & സുനിത’, എന്നാണ് സലീം കുമാർ ഫേസ്ബുക്കിൽ കുറിച്ചത്.

സർവ്വശക്തന്റെ അനുഗ്രഹത്താൽ ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ് ഞങ്ങളോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദി എന്നും ഹൃദയത്തിൽ ഉണ്ടാവും സ്നേഹാദരങ്ങളോടെ സലിംകുമാർ & സുനിത

Posted by Salim Kumar on Monday, September 13, 2021

1996 സെപ്തംബർ 14നാണ് സലിം കുമാറും സുനിതയും വിവാഹിതരാകുന്നത്. ചന്തു, ആരോമൽ എന്നിവരാണ് മക്കൾ. ഇത്രയും വർഷത്തെ ദാമ്പത്യത്തിനിടയ്ക്ക് തങ്ങൾ തമ്മിൽ വഴക്കിട്ടതായി ഓർക്കുന്നില്ലെന്നും അഥവാ ഉണ്ടെങ്കിൽ തന്നെ അതിനൊന്നും പത്തു മിനിറ്റിന്റെ ആയുസ്സു പോലും ഉണ്ടായിട്ടില്ലെന്നും സലിം കുമാർ മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button