CinemaGeneralInternationalLatest NewsNew ReleaseNEWS

സ്‌പൈഡർമാൻ നോ വേ ടു ഹോം ഡിസംബറിൽ പ്രദർശനത്തിനെത്തും

സ്‌പൈഡർമാൻ നോ വേ ടു ഹോം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 21-മത്തെ ചിത്രമായ സ്‌പൈഡർമാൻ നോ വേ ടു ഹോം 2017ലും 2019ലും പുറത്തിറങ്ങിയ സ്‌പൈഡർമാൻ ചിത്രങ്ങളുടെ തുടർച്ചയാണ്. ചിത്രം 2021 ഡിസംബർ 17ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു.

ടോം ഹോളണ്ടാണ് ചിത്രത്തിൽ സ്പൈഡർമാനായി എത്തുന്നത്. ഏറെ സർപ്രൈസുകൾ ഒളിച്ചുവെച്ചാണ് ചിത്രം എത്തുന്നത് എന്ന സൂചനയാണ് ആദ്യ ട്രെയിലർ നൽകുന്നത്. ജോൺ വാട്ട്സാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ രചന ക്രിസ് മക്കെന്നയും എറിക് സോമ്മേഴ്സും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. കെവിനും ഫീജ് ആമി പാസ്കലുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ലൂയിസ് ഡി എസ്പോസിറ്റോ, വിക്ടോറിയ അലോൻസോ, ജോൺ പെരിറ്റാനോ, റേച്ചൽ ഓ കോണർ, അവി ആറാഡ്, മാറ്റ് ടോൾമാച്ച് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button