AwardsCinemaFestivalInternationalLatest NewsNew ReleaseNEWS

‘ജോജി’ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

നടൻ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒരുമിച്ച ഹിറ്റ് ചിത്രമാണ് ‘ജോജി’. ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിനെത്തിയ ചിത്രത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിൽ പലരും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ദേശീയ അന്തർദേശീയ തലത്തിലും ചിത്രം ചർച്ച ചെയ്യപ്പെട്ടു. ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

Read Also:- ഷാനവാസ് സ്വർഗത്തിൽ ഇരുന്ന് കാണുന്നുണ്ടാവും: പുരസ്കാര നേട്ടത്തെക്കുറിച്ച് വിജയ് ബാബു

2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കാണ് ‘ജോജി’ തെരഞ്ഞെടുക്കപ്പെട്ടത്. മേളയിലേക്ക് സിനിമ തെരഞ്ഞെടുക്കപ്പെട്ട വിവരം സംവിധായകൻ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ എന്നിവർ ഫേസ്ബുക്കിൽ പങ്കുവെച്ചു.

shortlink

Related Articles

Post Your Comments


Back to top button