മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് കാവ്യ മാധവൻ. സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും മലയാള സിനിമയ്‌ക്കെന്നും പ്രിയങ്കരിയാണ് കാവ്യ. ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അന്യഭാഷയിൽ നിന്നും തന്നെ തേടി നിരവധി അവസരങ്ങൾ എത്തിയിട്ടുണ്ടെങ്കിലും അത്ര കംഫർട്ടല്ല അക്കാര്യത്തിലെന്ന് കാവ്യ പറയുന്നു.
മലയാളത്തിൽ എല്ലാം എനിക്ക് പരിചയമാണ്. അറിയാവുന്നവർക്കൊപ്പം പ്രവർത്തിക്കാനാണ് ഇഷ്ടം. ഭാഷയും ആളുകളേയുമൊന്നും അറിയാതെ പോയി അഭിനയിക്കാൻ താല്പര്യമില്ല. കുറേ ആളുകൾക്കിടയിൽ ആരേയും അറിയാതെ നിൽക്കുന്നത് താല്പര്യമില്ലെന്നുമായിരുന്നു കാവ്യമാധവൻ വ്യക്തമാക്കിയത്.
കഥ പോലുമറിയാതെ ചെയ്ത സിനിമകളുണ്ട്. അത് വലിയ തെറ്റായൊന്നും ആരും കാണാറില്ല. ശീലാവതി ചെയ്യും മുമ്പ് ശീലാവതിയെ അറിഞ്ഞിരിക്കണമെന്ന് ശരത് സാറിന് നിർബന്ധമുണ്ടായിരുന്നു. മുഴുവനായും കഥ മനസ്സിലാക്കി ചെയ്ത സിനിമയാണ്. സിനിമ തുടങ്ങിക്കഴിഞ്ഞ് എനിക്ക് കഥ അറിയില്ലട്ടോ എന്ന് പറഞ്ഞ സംഭവങ്ങളേറെയാണ്. കുഴപ്പമില്ല, ഇന്നത്തെ ദിവസം ഇങ്ങനെ പോട്ടെ നാളെ പറയാം എന്ന് പറഞ്ഞു ആളുകളുമുണ്ട് എന്ന് കാവ്യ കൂട്ടിച്ചേർത്തു.
Leave a Comment